വായനാപക്ഷാചരണം_ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി സമ്മാനം നേടി.

137
Advertisement

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകളില്‍ ഏറ്റവും മികച്ച രീതിയില്‍ വായനാപക്ഷാചരണം നടത്തിയതിന് ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി എം.എല്‍.എ അരുണന്‍ മാസ്റ്ററില്‍ നിന്നും സമ്മാനം സ്വീകരിച്ചു. വായനാപക്ഷാചരണത്തിന്റെ സമാപനസമ്മേളനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. യോഗത്തില്‍ എം.എല്‍.എ. വി.ആര്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് ശ്രീ.രാധാകൃഷ്ണന്‍ തുടങ്ങിയവരും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍.ഹരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവരും സംസാരിച്ചു. ബഷീറിന്റെ പ്രേമലേഖനം എന്ന കൃതിയെ ആസ്പദമാക്കി ഖാദര്‍ പട്ടേപ്പാടം എഴുതിയ വരികള്‍ക്ക് ഇരിങ്ങാലക്കുട എസ് എന്‍ ടി ടി ഐ വിദ്യാര്‍ത്ഥികള്‍ നൃത്താവിഷ്‌കാരം നടത്തി.

 

Advertisement