കുട്ടി കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക കര്‍മ്മ സേന രംഗത്ത്

238

നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവരമ്പ് മാതൃക ഹരിത ഗ്രാമത്തില്‍ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എം. നാസറുദ്ദീന്‍, നിര്‍വഹിച്ചു. കൃഷിയില്‍ കുട്ടികളെ സഹായിക്കുന്നതിനായി വെള്ളാങ്കല്ലൂര്‍ ജൈവ കാര്‍ഷിക കര്‍മ്മ സേന നേതൃത്വം കൊടുക്കുകയും ചെയ്തു. 50 സെന്റ് സ്ഥലത്താണ് ആണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കൃഷിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അയല്‍ക്കൂട്ടങ്ങളുടെയും കുടുംബശ്രീയുടെയും അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ തോമസ് മാസ്റ്ററുടെ നേതൃത്വത്തില്‍ ആണ് കൃഷിയിറക്കുന്നത്. എന്‍എസ്എസ് ലീഡര്‍സ് ക്രിസ്റ്റീന്‍, നീലാഞ്ജന, കൃഷ്‌ണേന്ദു, രോഹിത് , എന്നീ കുട്ടികളും മറ്റ് എന്‍എസ്എസ് വളണ്ടിയേഴ്‌സും ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് കര്‍മ്മ സേനയോടൊപ്പം പങ്കെടുത്തു.

Advertisement