ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ അഗസ്ത്യപുരത്ത് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന മാന്‍ഡോലി കച്ചരിക്കാണ് ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗ കളരിയിലെ വിദ്യാര്‍ത്ഥികള്‍ പക്കമേളമൊരുക്കി ശ്രദ്ധയാകര്‍ഷിച്ചത്. കണിമംഗലം അരുണ്‍ അവതരിപ്പിച്ച മാന്‍ഡൊലിന്‍ കച്ചേരിയില്‍ 6 മുതല്‍ 8 വയസ്സുവരെയുള്ള എട്ടോളം വിദ്യാര്‍ത്ഥികളാണ് പക്കമേളമൊരുക്കിയത്. വെസ്റ്റേണ്‍ വാദ്യോപകരണമായ മാന്‍ഡൊലിനില്‍ കര്‍ണ്ണാട്ടിക് സംഗീതത്തിലെ കീര്‍ത്തനങ്ങളും സെമിക്ലാസിക്കല്‍ കീര്‍ത്തനങ്ങള്‍ക്ക് തനതു ശൈലിയില്‍ കൊരുമ്പ്കലാകാരന്‍മാര്‍ പക്കമേളമൊരുക്കി. സാരസ്‌കൃഷ്ണയുടെ നേതൃത്വത്തില്‍ അനന്തറാം, അന്തകൃഷ്ണ, സന്‍ജയ്, ധനുര്‍വേദ്, ദേവ്‌സ്മൃത്, മനുജിത്ത് എന്നിവര്‍ മൃദംഗത്തിലും വിശ്വജിത്ത് ഗഞ്ചിറയിലും, സേനാപതി ഘടത്തിലും, പക്കമേളമൊരുക്കിയതിനു പുറമെ ആദിതാളത്തിലുള്ള തനിയാവര്‍ത്തനവും അവതരിപ്പിച്ചു. മുരളി കൊടുങ്ങല്ലൂര്‍ വയലിന്‍ വായിച്ചു. ഒരുമണിക്കൂര്‍ നീണ്ടു നിന്ന പരിപാടിക്ക് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
മാന്‍ഡോലിന്‍ കച്ചേരിക്ക് പക്കമേളമൊരുക്കി കുരുന്നുകള്‍
Advertisement