ഊരകം പള്ളിയില്‍ പൗലോസച്ചന്റെ 100-ാം വാര്‍ഷികം അനുസ്മരിച്ചു

202
Advertisement

ഊരകം: ഊരകം പള്ളിയില്‍ പള്ളിസ്ഥാപകന്‍ ചിറ്റിലപ്പിളളി പൊഴോലിപ്പറമ്പില്‍ പൗലോസച്ചന്റെ 100-ാം ചരമവാര്‍ഷികവും ഔസേപ്പിതാവിന്റെ കൂട്ടായ്മയും സമുചിതമായി ആചരിച്ചു. അഭിവന്ദ്യ പിതാവ് മാര്‍ പോളികണ്ണൂക്കാടനും വികാരി ഫാ.ബെഞ്ചമിന്‍ചിറയത്തും, പിതാവിന്റെ സെക്രട്ടറി ഫാ.ജോയലും, ഡിഡിപി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി.വിമല്‍മരിയയും, കൈക്കാരന്‍മാരായ പി.ആര്‍.ഫ്രാന്‍സിസ്, കെ.കെ.ജോണ്‍സണ്‍, ജോണ്‍ജോസഫ് എന്നിവരും പൗലോസച്ചന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. അതിന് ശേഷം പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൗലോസച്ചന്റെ ആത്മശാന്തിക്കായി ദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലിക്കു ശേഷം ഔസേപ്പിതാവിന്റെ കൂട്ടായ്മ പിതാവ് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ ഊരകം ഇടവകയില്‍ ഏറ്റവും പ്രായം കൂടിയ അച്ചങ്ങാടന്‍ കുഞ്ഞുവറീത് റോസയെ പിതാവ് പൊന്നാട അണയിച്ച് ആദരിച്ചു. വികാരി ഫാ.ബെഞ്ചമിന്‍ചിറയത്ത് സ്വാഗതവും പ്രസിഡന്റ് പി.ജി.റപ്പായി നന്ദിയും പറഞ്ഞു. ഭാരവാഹികളായി മേരി ആന്‍ഡ്രൂസ്, പി.ആര്‍.ഫ്രാന്‍സിസ്, കെ.കെ.ജോണ്‍സണ്‍, പി.എം.ആന്റു, കെ.ഒ.ജോസ്, പി.കെ.വര്‍ഗ്ഗീസ്, ലില്ലി ജോണ്‍സണ്‍, ഫിലോമിനജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement