ആനന്ദപുരത്ത് ഞാറ്റുവേല മഹോത്സവം

154
Advertisement
ആനന്ദപുരം: റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, ആനന്ദപുരം പള്ളി വികാരി ഫാ.റിജു പൈനാടത്ത്, പഞ്ചായത്തംഗം കെ.വൃന്ദകുമാരി, ഐ.ആർ.ജയിംസ്, കെ.കെ.സന്തോഷ്, പി.സി.ഭരതൻ, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ പ്രസംഗിച്ചു.