അമ്മന്നൂരിനെ അനുസ്മരിച്ചു.

233

ഇരിങ്ങാലക്കുട: സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ കൂടിയാട്ട കുലപതിയായിരുന്ന പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യരുടെ 11-ാം ചരമവാര്‍ഷികം ആചരിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ഏ.സി.സുരേഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഹരി ഇരിങ്ങാലക്കുട, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, ശിവരാമന്‍ നായര്‍, വിജയന്‍ ചിറേറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement