മാനസികആരോഗ്യേകേന്ദ്രത്തിന് ധനസഹായം വിതരണം ചെയ്തു

204
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവനസംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ടയിലെ ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിന് ധനസഹായം വിതരണം ചെയ്തു. സ്റ്റാഫ് കോ-ഓഡിനേറ്റര്‍ പ്രൊഫ. മൂവിഷ് മുരളി, പ്രസിഡന്റ് കൃഷ്ണവേണി, സെക്രട്ടറി സൂരജ് പി.എ., ട്രഷറര്‍ അഞ്ജന, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് സംഭരിച്ച പണം മാനസികആരോഗ്യകേന്ദ്രം നഴ്‌സിംഗ് സൂപ്രണ്ട് ഡോ.രേഖക്ക് കൈമാറി. 30 വിദ്യര്‍ത്ഥികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കകെടുത്തു. സംഘടനയുടെ നേതൃത്വത്തില്‍ 16000 രൂപ വിലമതിക്കുന്ന 2 വീല്‍ചെയര്‍, 15000 രൂപയുടെ തുണിത്തരങ്ങള്‍ എന്നിവ വിതരണം ചെയ്തു.

Advertisement