സ്‌കൂളിനു മുന്നിലെ റോഡ് അപകടാവസ്ഥയില്‍: ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി

228
Advertisement

ഇരിങ്ങാലക്കുട : അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം അപകടാവസ്ഥയില്‍ ആയ അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളിന് മുന്നിലെ റോഡ് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പി. ഡബ്ല്യു. ഡി. അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. സ്‌കൂളിന് മുന്നിലെ റോഡില്‍ അപകടങ്ങള്‍ സ്ഥിരമാണ്. അമിതവേഗവും അശാസ്ത്രീയമായ നിര്‍മ്മാണവും അപകടങ്ങള്‍ കൂട്ടുന്നു. റോഡില്‍ ബാരിക്കേഡുകളും വളവില്‍ കണ്ണാടിയും വയ്ക്കണമെന്ന നിവേദനം നല്‍കി.

 

 

Advertisement