ഇരിങ്ങാലക്കുട : നാട്യാചാര്യന്‍ വേണുജി മുഖ്യആചാര്യനായി ജൂണ്‍ 2 ന് ആരംഭിച്ച ഇരുപത്തിനാലാമത് നവരസ സാധന ശില്‍പ്പശാലയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ഭരതനാട്യം, ഒഡീസി, കൂച്ചിപ്പുടി, തിയേറ്റര്‍ എന്നീമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് കലാപ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട നടനകൈരളിയില്‍ പരിശീലനം നേടുന്നു. ഭരതനാട്യം നര്‍ത്തകരായ പ്രീതി ഭരദ്വാജ്, വിജ്‌ന രഞ്ജിത്, മേഘ്‌ന കൃഷ്ണന്‍ ഓഡീസി നര്‍ത്തകി ദിവ്യ ശര്‍മ്മ മോഹിനിയാട്ടം നര്‍ത്തകി ബിന്ദുരാജേന്ദ്രന്‍ ലഖ്‌നൗല്‍ നിന്നുള്ള തിയേറ്റര്‍ കലാകാരന്‍ ഋതുല്‍സിങ്എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. നവരസങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ ആവിഷ്‌ക്കരിക്കുന്ന ഈ ശില്‍പ്പശാല ജൂണ്‍ 30 ന് സമാപിക്കും.
Advertisement