ക്വിസ് മത്സരം സംഘടിപ്പിച്ചു

644

ഇരിങ്ങാലക്കുട : പ്രളയാനന്തര കേരളവും കാലാവസ്ഥവ്യതിയാനവും മുഖ്യപ്രമേയമായി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തില്‍ രാവിലെ 9.30 ന നടന്ന പ്രശ്‌നോത്തരി സഹകരണ രജിസ്ട്രാര്‍ എം.സി.അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്ററായ എം.എന്‍.തമ്പാന്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്‌സ് കോളേജിലെ മലയാളം അധഅയാപിക ഗായത്രി ദേവി ക്വിസ് ജഡ്ജായിരുന്നു. വിവിധ സ്‌കൂളികളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. അതില്‍ എച്ച്. എസ്.എസ്.വിഭാഗത്തില്‍ നാഷണല്‍ സ്‌കൂളിലെ അതുല്‍ കൃഷ്ണ.ടി.എ., ഗോകുല്‍ തേജസ് മേനോന്‍ എന്നിവര്‍ക്ക ഒന്നാം സമ്മാനം ലഭിച്ചു. നാഷണല്‍ സ്‌കൂളിലെ വിഷ്ണുദേവ്.എസിനും, അനന്തകൃഷ്ണന്‍ കെ.ക്ക് രണ്ടാം സമ്മാനവും ലഭിച്ചു. ആളൂര്‍ എസ്.എന്‍.വി.എച്ച്.എസ്.എസിലെ ആര്യ.ഐ.ബി., അമ്മു.കെ.എസ്. എന്നിവര്‍ക്ക് മൂന്നാം സമ്മാനവും ലഭിച്ചു.

Advertisement