സെന്‍ട്രല്‍ റോട്ടറി ചാത്തന്‍മാസ്റ്റര്‍ സ്‌കൂള്‍ ദത്തെടുത്തു

255
Advertisement

ഇരിങ്ങാലക്കുട ; റോട്ടറി ക്ലബ്ബ് ഇരിങ്ങാലക്കുട സെന്‍ട്രലിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റതിന്റെ ഭാഗമായി ഒരു വര്‍ഷത്തെ ക്ലബിന്റെ പ്രധാനസേവന പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ ദത്തെടുക്കുന്നത്. ഇതിന്റെ ഭആഗമായി സ്‌കൂളിനാവശ്യമായ എല്ലാ അടിസ്ഥന സൗകര്യങ്ങളും റോട്ടറി ക്ലബ്ബ് ചെയ്തു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.അതുപോലെ തന്നെ ഇരിങ്ങാലക്കുട പ്രദേശത്തെ മറ്രൊരു സ്‌കൂള്‍ കൂടി ദത്തെടുക്കാന്‍ ക്ലബ്ബ് തയ്യാറാണെന്നും ഇതിനായി ക്ലബ്ബ് പത്തുലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പഠനത്തില്‍ മികവു പുലര്‍ത്തുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് സാമ്പത്തിക സഹായം ഈ വര്‍ഷം വൈഷ്ണവ് എന്ന കുട്ടിക്ക് നല്‍കുമെന്നും അവര്‍ അറഇയിച്ചു. ക്ലബ്ബിന്‍ പുതിയ ഭാരവാഹികളായി ഫ്രാന്‍സിസ് കോക്കാട്ട് പ്രസിഡന്റായും, സെക്രട്ടറി യു.മധുസൂധനന്‍ പി.ടി.ജോര്‍ജ്ജ്, രമേശ് കൂട്ടാല, ടി.പി.സെബാസ്റ്റ്യന്‍, ബിജോയ് വിശ്വനാഥന്‍, കെ.എസ്.രമേഷ് എന്നിവരെ തെരഞ്ഞെടുത്തു.

Advertisement