വായനാപക്ഷാചരണം സംഘടിപ്പിച്ചു

298
Advertisement

ഇരിങ്ങാലക്കുട: എല്ലാം വളച്ചൊടിക്കപ്പെടുകയും അര്‍ദ്ധസത്യങ്ങള്‍ക്കും മിത്തുകള്‍ക്കും പ്രാമാണ്യം ലഭിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ശരിയായ അപഗ്രഥനത്തിന് പുസ്തക വായന അനുപേക്ഷണീയമാണെന്ന് എം. എല്‍. എ കെ യു അരുണന്‍ പറഞ്ഞു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എസ്. എസ് ബുക്ക് സ്റ്റാളിന്റെയും സംഗമസാഹിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബസ്സ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാഷണങ്ങളും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ: സാവിത്രി ലക്ഷ്മണന്‍ അദ്ധ്യക്ഷയായിരുന്ന ചടങ്ങില്‍ കവി സെബാസ്റ്റ്യന്‍ വായനാദിന സന്ദേശം നല്‍കി. രാധാകൃഷ്ണന്‍ വെട്ടത്ത്, ജോജി ചന്ദ്രശേഖരന്‍,
റഷീദ് കാറളം, ജോസ് മഞ്ഞില, എം ആര്‍ സനോജ്, ആര്‍ എല്‍ ജീവന്‍ലാല്‍, കൃഷ്ണനുണ്ണി ജോജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങ് അരുണ്‍ ഗാന്ധിഗ്രാം ഉദ്ഘാടനം ചെയ്തു. രാധിക സനോജ്, പി എന്‍ സുനില്‍, റെജില ഷെറിന്‍, രാമചന്ദ്രന്‍ കാട്ടൂര്‍, വി. ആര്‍ ദേവയാനി, കെ. ആര്‍ ദിനേശ്, രതി കല്ലട എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

Advertisement