ഏഴുവയസ്സുക്കാരന്‍ അസ്‌നാന്‍ യാത്രയായി

660
Advertisement

ഇരിങ്ങാലക്കുട : പടിയൂര്‍ സ്വദേശിയായ ഏഴു വയസ്സുക്കാരന്‍ അസ്‌നാന്‍ യാത്രയായി. പടിയൂര്‍ പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ താമസിക്കുന്ന ഊളക്കല്‍ അക്ബറിന്റെ മകനാണ് അസ്‌നാന്‍. അപൂര്‍വ്വരോഗമായ രക്തമൂലകോശം മാറ്റിവെക്കേണ്ട രോഗമായിരുന്നു അസ്‌നാന്റേത്. ഇതിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തുമായി അനേകം ക്യാമ്പയിനുകള്‍ നടത്തീരുന്നു. ചികിത്സയുടെ ഭാഗമായി ഓപ്പറേഷനായി ചെന്നൈയിലായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞതിനുശേഷം പെട്ടെന്ന് രോഗം മൂര്‍ച്ചിതിന്റെ ഭാഗമായി ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.

Advertisement