മഹാപ്രളയത്തില്‍പെട്ടവര്‍ക്ക് വീട് നല്‍കി

189
Advertisement

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കാറളം സഹകരണ ബാങ്കിന്റെയും സംയുക്ത സംരംഭത്തില്‍ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെയര്‍ ഹോം പദധതി പ്രകാരം കാറളം ബാങ്ക് പണിത് നല്‍കുന്ന ആറാമത് വീടായ കുട്ടാട്ട് വേലയുധന്‍ മകള്‍ ലതയുടെ പുതിയ വീടിന്റെ താക്കോല്‍ദാനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാര്‍ നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് വി.കെ.ഭാസ്‌കരന്‍ അദ്ധൃക്ഷന്‍ ബാങ്ക് സെക്രട്ടറി വി.എ.ആശ സ്വഗതം പറഞ്ഞു.കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഷംല അസീസ് വാര്‍ഡ് മെമ്പര്‍ ഷെമീര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങള്‍ പ്രേമന്‍ പൊന്നാരി സജിത്ത് ഇട്ടിക്കുന്നത്ത് വൃക്ഷതൈ നട്ടു.