വീഴാന്‍ കാത്തിരിക്കുന്ന കാത്തിരുപ്പു കേന്ദ്രം

377

ഇരിങ്ങാലക്കുട : കൊറ്റനല്ലൂര്‍ ഫാത്തിമ മാത പള്ളി നടയിലെ ഏക ബസ് കാത്തിരുപ്പ് കേന്ദ്രം ഈ മഴക്കാലത്തെ അതിജീവിയ്ക്കില്ല. നൂറ് കണക്കിനാളുകള്‍ക്ക് ദിനം തോറും മഴയിലും വെയിലിലും സംരക്ഷണമേകി വന്ന കാത്തിരുപ്പ് കേന്ദ്രത്തിന്റെ അടിസ്ത്ഥാനം തകര്‍ന്ന നിലയിലും തൂണുകള്‍ മേല്‍ക്കൂരയില്‍ നിന്ന് ഏത് നിമിഷവും വിട്ടു പോകാവുന്ന അവസ്ത്ഥയിലുമാണ്. മഴ കനക്കുന്നതോടെ വിള്ളലുകളിലേക്ക് വെള്ളമിറങ്ങി വാര്‍ക്ക മേല്‍ക്കൂര നിലംപൊത്തും. ഇരിങ്ങാലക്കുടയിലെ സഹകര ബാങ്ക് ജീവനക്കാരനായ തൈവളപ്പില്‍ റെജി എന്ന വ്യക്തിയുടെ സ്വകാര്യ വാഹനം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഉടന്‍ കേടുപാടുകള്‍ തീര്‍ത്ത് തരാം എന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. കൊച്ചു കുട്ടികളും പ്രായമായവരും അപകടത്തിന്റെ ഗൗരവം മനസ്റ്റിലാക്കാതെ ‘സത്യമുള്ള മാതാവ് ഞങ്ങളെ കാത്തുകൊള്ളും’ എന്നും പറഞ്ഞ് മഴ കൊള്ളാതിരിക്കാന്‍ കയറി നില്‍ക്കുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരേപ്പാടന്‍, മണ്ഡലം പ്രസിഡന്റ് റിജോയ് പോത്തോ ക്കാരന്‍, ഗ്രാമസ്വരം യുവജന ക്ലബ്ബ് പ്രസിഡന്റ് ഷനോജ് കെ.എം. തുടങ്ങിയവര്‍ സ്ത്ഥിതിഗതികള്‍ വിലയിരുത്തി. വേളൂക്കര പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ഉടന്‍ സ്ത്ഥലം സന്ദര്‍ശിച്ച് അപകടാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കാത്തിരുപ്പ് കേന്ദ്രം സീല്‍ ചെയ്യണമെന്നും വാക്‌സറിന്‍ പെരേപ്പാടന്‍ ആവശ്യപ്പെട്ടു.

Advertisement