ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പിന്‍വലിക്കണം. മാര്‍ പോളി കണ്ണൂക്കാടന്‍

277
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്തവരെയും മത പ്രതീകങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിന് പുരസ്‌ക്കാരം പ്രഖ്യാപിച്ച ലളിത കലാ അക്കാദമി നടപടി പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് ചിലര്‍ നടത്തുന്ന സഭാവഹേളനത്തിന് സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കരുത്. വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അക്കാദമി ഖേദം പ്രകടിപ്പിച്ച് തെറ്റ് തിരുത്തണം – മാര്‍ കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു

 

Advertisement