ലോകപരിസ്ഥിതിദിനം ആചരിച്ചു

143
Advertisement

ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ കുരുന്നുകള്‍ അണിനിരന്ന് ലോകപരിസ്ഥിതി ദിനാചരണം ജൂണ്‍ 6 ന് ഠാണ ജംങ്ഷനില്‍ അരങ്ങേറി. മാസ്‌ക്കുകള്‍ അണിഞ്ഞെത്തിയ കുരുന്നുകള്‍ പ്രകൃതി സംരക്ഷണ സന്ദേശങ്ങളടങ്ങിയ പ്ലക്കാഡുകളും, കടലാസുപേനകളും, വൃക്ഷത്തൈകളും വിതരണം ചെയ്തു. ഈ മാസ്‌ക്കുകള്‍ ഭാവിയില്‍ തങ്ങളുടെ വസ്ത്രത്തിന്റെ ഭാഗമായി തീരുമോ എന്ന ചോദ്യമുയര്‍ത്തിയ കുരുന്നുകള്‍ നമുക്കൊരു ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്. ‘വായുമലിനീകരണം പ്രതിരോധിക്കാന്‍ നമ്മളെല്ലാവരും മുന്‍കുരുതലെടുക്കേണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുകള്‍’.