ഇരിങ്ങാലക്കുട : ലാളിത്യമാര്‍ന്ന വ്യക്തിജീവിതത്തിലൂടെയും നര്‍മ്മ മധുരമായ സംഭാഷണത്തിലൂടെയും കാപട്യരഹിതമായ ഇടപെടലുകളിലൂടെയും കേരളചരിത്രത്തില്‍ ശ്വലിച്ചു നിന്ന നമ്പാടന്‍ മാസ്റ്റര്‍ മരിച്ചിട്ട് ജൂണ്‍ 6ന് 6 വര്‍ഷം തികയുന്നു. കേരളചരിത്രത്തിലെ ഒരു ശുഭ നക്ഷത്രമായിരുന്നു നമ്പാടന്‍മാസ്റ്റര്‍. ഇരിങ്ങാലക്കുടയുടെ അടിസ്ഥാനവികയനത്തിനും പരിപോഷണത്തിനും വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാത്തവയാണ്. പതിവുപോലെ ഈ വര്‍ഷവും നമ്പാടന്‍മാസ്റ്ററുടെ അനുസ്മകണദിനം സമുചിതമായി ആചരിച്ചു. ചടങ്ങ് എക്‌സ്.എം.പി.എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ.സി.ജെ.ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മേഖലയില്‍ എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും നൂറുശതമാനം ലഭിച്ച സ്‌കൂളുകളേയും അനുമോദിച്ചു. പഠന മികവ് നേടിയവര്‍ക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍ലര്‍ ഡോ.കെ.എസ്.രവികുമാറും, നൂറുശതമാനം ലഭിച്ച സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ എന്നിവര്‍ നല്‍കി.
ലോപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ 6-ാ ചരമ വാര്‍ഷികം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്നു
Advertisement