കോളനിനിവാസികളെ നാട്ടുമൈലാഞ്ചി അണിയിച്ച് ചെറിയ പെരുന്നാളിനെ വരവേറ്റു എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

195

 

ഇരിങ്ങാലക്കുട: ഷണ്‍മുഖം കനാല്‍ബെയ്‌സ് കോളനി നിവാസികളെ നാട്ടുമൈലാഞ്ചി അണിയിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചെറിയപെരുനാളിനെ വരവേറ്റു. ഇരിങ്ങാലക്കുട നാഷ്ണല്‍ എച്ചഎസ്എസ് ലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇങ്ങനെ പ്രവര്‍ത്തനം നടത്തിയത്. കടയില്‍ നിന്ന് വാങ്ങുന്ന ട്യൂബ് മൈലാഞ്ചി കീടനാശിനികള്‍ ചേര്‍ക്കുന്നതിനാല്‍ പലത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക കാരണമാകുംമെന്നും അതിനാല്‍ നമ്മുടെ നാട്ടിലുണ്ടവുന്ന മൈലഞ്ചി വളരെയധികം ഔഷധഗുണമുള്ളവയാണെന്നും അത് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു പ്രവര്‍ത്തനം ചെയ്തത്. നാട്ടുമൈലാഞ്ചിയുടെ ഗുണങ്ങള്‍ ട്യൂബ് മൈലാഞ്ചിയുടെ ദോഷങ്ങള്‍ എന്നിവ എഴുതിയ ചാര്‍ട്ട് കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. ‘ചെറിയ പെരുനാളിനെ വരവേല്‍ക്കാം നാട്ടുമൈലാഞ്ചി അണിഞ്ഞ്’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് സ്വന്തം വീടുകളില്‍ നിന്ന് മൈലാഞ്ചി വിദ്യാര്‍ത്ഥികള്‍ അരച്ച് കൊണ്ടു വന്നു. എന്‍എസ്എസ് പ്രോഗാം ഓഫീസര്‍ ഒ.എസ്.ശ്രീജിത്ത് വിദ്യാര്‍ത്ഥികളായ അര്‍ച്ചന.എസ്.നായര്‍, മഞ്ജുള ഗോപിനാഥന്‍, ഉണ്ണിമായ, നന്ദന സജീവ്, പാര്‍വ്വതി, അശ്വിന്‍കൃഷ്ണ, അതിത്കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement