ആളൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്

875
Advertisement

ഇരിങ്ങാലക്കുട : ആളൂര്‍ സെന്റ് മേരീസ് കുരിശു പള്ളിക്ക് സമീപം ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 9.30 തോടുകൂടി ഉണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ടീരുന്ന ഒമിനി വാനില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ 2 പേരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisement