വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ചാമക്കുന്ന് എക്‌സറ്റന്‍ഷന്‍ കൗണ്ടര്‍ വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ചാമക്കുന്ന് എക്‌സറ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. പ്രതിമാസ നിക്ഷേപ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് നിര്‍വഹിച്ചു. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 200 കര്‍ഷകര്‍ക്ക് ഗ്രാഫ്റ്റ് ചെയ്ത കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വായ്പാ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മൂഞ്ഞേലി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മോഹനന്‍, രേഖ സുരേഷ്, പി.പി .മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

206
Advertisement

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ചാമക്കുന്ന് എക്‌സറ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. പ്രതിമാസ നിക്ഷേപ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് നിര്‍വഹിച്ചു. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 200 കര്‍ഷകര്‍ക്ക് ഗ്രാഫ്റ്റ് ചെയ്ത കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വായ്പാ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മൂഞ്ഞേലി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മോഹനന്‍, രേഖ സുരേഷ്, പി.പി .മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement