ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ‘വിക്ടറി ഡേ’ എംഎല്‍എ ഉദ്ഘാടനം ചെയ്തു

179
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ‘വിക്ടറി ഡേ’ ജൂണ്‍ 1 ന് ഇരിങ്ങാലക്കുട എം.എല്‍.എ ശ്രീ കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു ബ്ലോക്കിന് കീഴിലെ നാല് പഞ്ചായത്തുകളില്‍ നിന്നും 90% അധികവും നേടി വിജയിച്ച SSLC , +2 വിദ്വാര്‍ത്ഥികള്‍ക്കും കഴിഞ്ഞ വര്‍ഷം ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ ജയലക്ഷ്മി , മദ്രാസ് IIT യില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ജ്യോതി എസ് മേനോന്‍ , അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് നാഷ്ണല്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ കാറളത്തെ സായൂജ്യ സലിലന്‍ എന്നിവരെയും ഉന്നത വിജയികളായ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ഷീല്‍ഡുകള്‍ നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എന്‍.കെ.ഉദയപ്രകാശ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ടി.ജി ശങ്കരനാരായണന്‍ യൂണിവേഴ്‌സല്‍ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജോസ് കെ.ജേക്കബ്ബ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പരിപാടിക്കിടെ നേരം പോക്ക് കലാകാരന്‍ രാജേഷ് തംബുരുവിന്റെയും മജീഷ്യന്‍ ക്യാപ്റ്റന്‍ അബിന്‍ദാസിന്റെ സൈക്കോളജിക്കല്‍ ഇല്യൂഷന്‍ പോഗ്രാം എന്നിവയുമുണ്ടായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ് ശ്രീമതി നളിനി ബാലകൃഷ്ണന്‍ സ്വാഗതവും ബി ഡി ഒ ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.

 

Advertisement