ഇരിങ്ങാലക്കുടക്കാരി കവയത്രിയുടെ ആദ്യ കവിതാസമാഹാരത്തെ പ്രശംസിച്ച് പുരുഷോത്തമാനന്ദ

218
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് ഇരിഞ്ഞാലക്കുടയിലെ കവയിത്രിയായ റെജില ഷെറിന്റെ ഖമര്‍ പാടുകയാണ് എന്ന കവിതാ സമാഹാരത്തിലെ വരികള്‍ ഉദ്ദരിക്കുകയും വിശദമാക്കുകയും ചെയ്ത്‌കൊണ്ട് മാനവികതയുടെ സന്ദേശങ്ങള്‍ വേദ പണ്ഡിതന്‍ സ്വാമി പുരുഷോത്തമാനന്ദ ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി.വളരെ മനോഹാരിതയോടെ മാനവീകതയെ വിവരിച്ചിട്ടുള്ള ഈ കവിതാ സമാഹാരം ഏറെ വായിക്കപ്പെടേണ്ടതാണെന്നും അദ്വൈതദര്‍ശനങ്ങള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറയുകയുണ്ടായി.