വിനോദയാത്ര ഒഴിവാക്കി പഠനസഹായം നല്‍കി

171
Advertisement

ഇരിങ്ങാലക്കുട : വിനോദയാത്ര ഒഴിവാക്കി സമാഹരിച്ച തുക കുഞ്ഞനുജന്‍മാരുടെ പഠനത്തിനായി ചെലവഴിച്ച് നാഷ്ണല്‍ സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃക നല്‍കി. പഠനത്തില്‍ മികവ് തെളിയിച്ച 15 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ പഠന സാമഗ്രികള്‍ നല്‍കിയത്. കെ.എസ്.ഇ.ബി അസി.എന്‍ജിനിയര്‍ മുഹമ്മദ് ഹനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപിക ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ.എസ്.ശ്രീജിത്ത്, മുന്‍ പ്രോഗ്രാം ഓഫീസര്‍ നരേന്ദ്രന്‍, മുന്‍ വൊളണ്ടിയര്‍മാരായ കൃഷ്ണകുമാര്‍, എം.എസ്.ബിന്‍ഷോയ്, എന്‍എസ്എസ് ലീഡര്‍ അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement