കാറളം ജില്ലയില്‍ ഒന്നാമത്

192
Advertisement

ഇരിങ്ങാലക്കുട : ആര്‍ദ്രം പദ്ധതിയിലെ ജില്ലയിലെ മികച്ച പഞ്ചായത്തായി കാറളം പഞ്ചായത്തിനെ തെരഞ്ഞെടുത്തു. ചികിത്സാരംഗത്ത് നേടിയ മുന്നേറ്റമാണ് കാറളം പഞ്ചായത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ രോഗീ സൗഹാര്‍ദ്ദ ആശുപത്രിയാക്കി മാറ്റുകയായിരുന്നു. രാവിലെ 8 മണി മുതല്‍ 5 മണിവരെ 3 ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി. ആശുപത്രിയില്‍ വരുന്നവര്‍ക്ക് ടെലിവിഷനും, റഫ്രിജറേറ്ററും ഒരുക്കി. എംഎല്‍എ.ഫണ്ടില്‍ നിന്നും ലഭിച്ച 43 ലക്ഷം രൂപ ചെലവഴിച്ച്് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടം പൂര്‍ത്തിയാകാറായി. ഷീബാ സന്തോഷാണ് കാറളം പഞ്ചായത്ത് പ്രസിഡന്റ് പി.ബി.സുഭാഷ് സെക്രട്ടറിയുമാണ്.

Advertisement