സൂപ്പര്‍ ഫാസ്റ്റ് പുനരാരംഭിച്ചില്ല യാത്രക്കാര്‍ ദുരിതത്തില്‍

208
Advertisement

ഇരിങ്ങാലക്കുട: ഒരു കാരണവും കൂടാതെ നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസിയൂടെ സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇതുവരേയും പുനരാരംഭിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി.യുടെ ഓപ്പറേറ്റിങ് സെന്റര്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതലുള്ളതാണ് തിരുവന്തപുരം സര്‍വ്വീസ്. ഇരിങ്ങാലക്കുട ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നിര്‍ത്തുന്ന രണ്ടാമത്തെ ബസ്സാണിത്. കളക്ഷന്‍ കുറവാണെന്ന പേരിലാണ് സര്‍വ്വീസ് നിര്‍ത്തിയതെങ്കില്‍ ദിവസവും 25000 രൂപയിലധികം കളക്ഷന്‍ ഈ ബസ്സിന് ഉണ്ടായിരുന്നു. ഇതിന്റെ സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ് വിവിധ സംഘടനകളും, സിപിഎം ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കേട്ട ഭാവമില്ല.

Advertisement