മുരിയാട് ഞാറ്റുവേലചന്ത ജൂണ്‍ 5 ന്

164
Advertisement

ഇരിങ്ങാലക്കുട: മുരിയാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും, ‘ഹരിത സഹകരണം’ പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനവും, ജൂണ്‍ 5 മുതല്‍ 10 വരെ നടക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും ഇരിങ്ങാലക്കുട എംഎല്‍എ പ്രൊഫ.കെ.യു.അരുണന്‍ നിര്‍വ്വഹിക്കും. മുരിയാട് സഹകരണബാങ്ക് പ്രസിഡന്റ് എം.ബി.രാഘവന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍, മുകുന്ദപുരം അസി.രജിസ്ട്രാര്‍ എം.സി.അജിത്ത് എന്നിവര്‍ സംബന്ധിക്കും.