തൊമ്മാന പാടശേഖരത്തിന് സമീപത്തെ ബാരിക്കേഡ് നിര്‍മ്മാണത്തിനായുള്ള കുഴികള്‍ ഭീഷണിയുളവാക്കുന്നു

408
Advertisement

ഇരിങ്ങാലക്കുട: പുല്ലൂര്‍ – തൊമ്മാന റൂട്ടില്‍ പുല്ലൂര്‍ പള്ളി കഴിഞ്ഞ് വരുന്ന പാടശേഖരത്തിന് സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലായി നിര്‍മ്മിക്കുന്ന ബാരിക്കേഡുകളുടെ നിര്‍മ്മാണത്തിനായുള്ള കുഴികള്‍ അപകടം വിളിച്ചു വരുത്തുന്നു. ഒരു മാസം മുമ്പ് നിര്‍മ്മാണമാരംഭിച്ച ബാരിക്കേഡ് നിര്‍മ്മാണം റോഡിന്റെ ഒരു വശത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും മറു വശത്ത് കാല്‍നടക്കാര്‍ക്ക് നടക്കാനുള്ള പാതയില്ലാത്തത് ചൂണ്ടിക്കാണിച്ച് നാട്ടുക്കാര്‍ നിര്‍മ്മാണത്തിനെ ചോദ്യം ചെയ്തിരുന്നു . എന്നാല്‍ നിര്‍മ്മാണം നടക്കുന്നില്ലെന്ന് മാത്രമല്ല നിര്‍മ്മാണത്തിനായി കുഴിച്ച രണ്ട് അടിയോളം വരുന്ന കുഴികള്‍ ഇപ്പോളും മൂടിയിട്ടുപോലുമില്ല. അപകടങ്ങള്‍ സ്ഥിരം കഥയായ ഈ റൂട്ടില്‍ ഇത്തരം കുഴികള്‍ രാത്രികളില്‍ അപകടസാധ്യത കൂട്ടുകയാണ്. എന്നാല്‍ ഉടനെ നിര്‍മ്മാണം ആരംഭിക്കുമെന്ന് പി ഡബ്ലിയുഡി അറിയിച്ചു

Advertisement