‘ഹെല്‍ത്തി കേരള’ വെള്ളാങ്ങല്ലൂരില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

1395

വെള്ളാങ്ങല്ലൂര്‍- സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഊര്‍ജ്ജിത പകര്‍ച്ചാവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ വെള്ളാങ്ങല്ലൂര്‍ സെന്റര്‍ ബ്ലോക്ക് ജംഗ്ഷന്‍, കോണത്ത്കുന്ന് , കാരുമാത്ര, കരൂപ്പടന്ന എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി 16500 രൂപ പിഴയിട്ടു.ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍) വി ജെ ബെന്നി പരിശോധനക്ക് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എ അനില്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് ശരത് കുമാര്‍ , കെ എസ് ഷിഹാബുദ്ദീന്‍ , ഹെല്‍ത്ത് നഴ്‌സ് ജെ സലീന എന്നിവര്‍ പങ്കെടുത്തു

Advertisement