ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

224

പടിയൂര്‍- പോസിറ്റീവ് ചിന്താഗതിക്കാരായ ക്യാന്‍സര്‍ രോഗികളില്‍ രോഗം പൂര്‍ണ്ണമായും മാറി അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതായാണ് തന്റെ ഇത് വരെയുള്ള അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നതെന്ന് തിരുവനന്തപുരം RCC യിലെ അസി.പ്രൊഫ. ഡോ. കെ ആര്‍ രാജീവ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട സേവാഭാരതി മെഡി സെല്‍ വിഭാഗം പടിയൂരില്‍ സംഘടിപ്പിച്ച കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി ഷൈജു കുമാര്‍, സുനന്ദ ഉണ്ണികൃഷ്ണണന്‍ ,ബിനോയ്, സേവാഭാരതി അംഗങ്ങളായ വി.എസ് ചന്ദ്രന്‍ ,വി കെ സുരേഷ്, നളിന്‍ ബാബു, ഭാഗ്യലത എന്നിവര്‍ പ്രസംഗിച്ചു.രഞ്ചിത്ത് അമ്പാടി, സന്തോഷ് പടിയൂര്‍, സജിത്ത് അമ്പാടി, കെ രവീന്ദ്രന്‍, പി കെ ഉണ്ണികൃഷ്ണന്‍, വി മോഹന്‍ദാസ്, പി കെ ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement