‘ഭൂമിക്കായ് ഒരുമ’- കൂടല്‍മാണിക്യം ഉല്‍സവത്തിന് ശേഷം അമ്പലനട മുതല്‍ ആല്‍ത്തറ വരെ പൊതുനിരത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു

427

ഇരിങ്ങാലക്കുട- ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ‘ഭൂമിക്കായ് ഒരുമ’ എന്ന സന്ദേശം ഉയര്‍ത്തിയുള്ള മഴക്കാലപൂര്‍വ്വ ശുചീകരണം പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉല്‍സവത്തിന് ശേഷം അമ്പലനട മുതല്‍ ആല്‍ത്തറ വരെ പൊതുനിരത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, ഐ.വി. സജിത്ത്, അതീഷ് ഗോകുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement