വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ആരംഭിച്ചു

239
Advertisement

ഇരിങ്ങാലക്കുട- സമസ്ത കേരള വാരിയര്‍ സമാജം 41 ാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു. കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്നും 41 ബൈക്കുകളിലായി നടത്തിയ വിളംബരജാഥ സമ്മേളന നഗറില്‍ എത്തി. പ്രസിഡന്റ് പി വി മുരളീധരന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം പത്മശ്രീ പി ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി വി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എ എസ് മാധവന്‍ , വി സുരേന്ദ്രകുമാര്‍ , ടി നാരായണ വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനം കെ യു അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ വി കൃഷ്ണ വാരിയര്‍ അവാര്‍ഡ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്ക് സമ്മാനിച്ചു. പ്രസിഡന്റ് പി വി മുരളീധരന്‍ , കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനന്‍ , കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ , നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ,കണ്‍വീനര്‍ എ സി സുരേഷ് , പി വി ശ്രീധരവാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ഗ്ഗോത്സവം സിനിമാതാരം ജയരാജ് വാരിയര്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ മാലക്കെട്ട് മത്സരം ,അക്ഷരശ്ലോക സദസ്സ് , പഞ്ചാരിമേളം ,വനിതാ സമ്മേളനം , യുവജനസമ്മേളനം എന്നിവ നടക്കും