അമ്പലത്തിന്റെ തെക്കുഭാഗത്ത് ഇരിക്കുന്നുണ്ടാകും അങ്ങോട്ട് വന്നാല്‍ മതി.

980

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലെ പുല്‍ത്തകിടിയില്‍ ഒത്തുച്ചേര്‍ന്നിരുന്ന് സൗഹൃദം പങ്കുവയ്ക്കുന്ന ജനക്കൂട്ടം ഉത്സവക്കാലത്തെ സ്ഥിരം കാഴ്ചയാണ്. ഉത്സവത്തിനെത്തുന്ന ജനങ്ങള്‍ സംഗമേശനെ വണങ്ങിയ ശേഷം കുടുംബസമേതം ഈ പുല്‍ത്തകിടിയില്‍ വന്നിരിക്കുന്നത് കാണാം. വിളക്കെഴുന്നള്ളിപ്പിന് മുമ്പ് ഭഗവാന്‍ ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നതും, ക്ഷേത്രത്തില്‍ വരുന്നവരേയും ഇവിടെയിരുന്നാല്‍ കാണാവുന്നതാണ്. ക്ഷേത്രത്തില്‍ മുമ്പേ എത്തുന്നവര്‍ തങ്ങളുടെ സുഹൃത്തുക്കളോടും, ബന്ധുക്കളോടും ഫോണില്‍ വിളിച്ച് ഞങ്ങള്‍ ദാ തെക്കേഭാഗത്ത് ഇരിക്കുന്നുണ്ടാകും അങ്ങോട്ടു വന്നാല്‍ മതി എന്നു പറയുന്നതു കേള്‍ക്കാം. കുട്ടികള്‍ പന്തും, ബലൂണും തട്ടിക്കളിക്കുന്നതും, തമാശകള്‍ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന യുവാക്കളേയും ഇവിടെ കാണാം. ഒരു ദിവസം ഇവിടെ വന്നിരുന്നാല്‍ പിറ്റേദിവസവും, അങ്ങിനെ പത്തു ദിവസവും ഇവിടെ വന്നിരിക്കാന്‍ തോന്നുമെന്നാണ് ഇവിടെ സ്ഥിരം വന്നിരിക്കാറുള്ളവര്‍ പറയുന്നത്. അന്വോന്യം പരിചയമില്ലാത്തവര്‍ പോലും ഇവിടെ ഈ പുല്‍ത്തകിടിയില്‍ വന്നിരുന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളായിട്ടു പോലുമുണ്ട്

Advertisement