ക്ഷേത്രനഗരിയില്‍ ഇരിങ്ങാലക്കുട നഗരസഭ -ആരോഗ്യവിഭാഗം കാര്യാലയം ഉദ്ഘാടനം ചെയ്തു.

252
Advertisement

ശ്രീകൂടല്‍മാണിക്യക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള ആരോഗ്യ- ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായിട്ടുള്ള നഗരസഭയുടെ ആരോഗ്യവിഭാഗം കാര്യാലയത്തിന്റെ ഉദ്ഘാടനം ക്ഷേത്രത്തിന് മുന്‍വശത്തായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ സ്വാഗതം ആശംസിച്ചു. യോഗത്തിന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി, പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല ശശി, കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ഹെല്‍ത്ത് സൂപ്രവൈസര്‍ ആര്‍. സജീവ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങീയവര്‍ സന്നിഹിതരായിരുന്നു.

Advertisement