304 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി

918
Advertisement

ഇരിങ്ങാലക്കുട- പാലിയേക്കര ടോള്‍പ്ലാസക്ക് സമീപം വാഹനപരിശോധനക്കിടെ യാതൊരു രേഖകളുമില്ലാതെ ബാഗില്‍ സൂക്ഷിച്ച കടത്തിയ 304 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഇരിങ്ങാലക്കുട എക്‌സൈസ് കണ്ടെടുത്തു. തൃശൂര്‍ ജില്ലയിലെ വിവിധ ജ്വല്ലറികളുടെ ആവശ്യത്തിനായാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടു പോയിരുന്നത് .പ്ലാസ്റ്റിക് കവറിലും പ്ലാസ്റ്റിക് ബോക്‌സുകളിലുമായാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് . കഞ്ചാവും മയക്കുമരുന്നും വാഹനങ്ങളില്‍ കടത്തുന്നുണ്ടെന്നറിഞ്ഞറിഞ്ഞതിന്റെ ഭാഗമായി തടയുന്നതിന്റെ ഭാഗമായി സ്ഥിരമായി നടത്തിവരാറുള്ള വാഹനപരിശോധനയിലാണ് കെ എസ് ആര്‍ ടി സി ബസില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്തത് . ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ ചിറ്റാട്ടുക്കര ദേശത്ത് ചെമ്മണ്ണൂര്‍ വീട്ടില്‍ ആന്റോ മകന്‍ ശ്യാം ലാലില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത് . സ്വര്‍ണ്ണവും ശ്യാംലാലിനെയും തൃശൂര്‍ ജി എസ് ടി വിഭാഗത്തിന് മേല്‍നടപടികള്‍ക്കായി കൈമാറി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ അനില്‍ കുമാര്‍ ,പ്രിവന്റീവ് ഓഫീസര്‍ ഇ പി ദിബോസ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജീവേഷ് , ഉല്ലാസ് , സന്തോഷ് കുമാര്‍ എന്നിവരും ഡ്രൈവര്‍ ഷൈജു എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു

Advertisement