വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് സെന്ററില്‍ പടിഞ്ഞാറ് ഭാഗത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന കടുത്ത വേനലിലും വറ്റാത്ത പൊതു കിണര്‍ സ്‌നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ഉപയോഗിക്കാതെ കിടന്നിരുന്ന കിണറിലും സമീപത്തും മാലിന്യം വലിച്ചെറിയല്‍ പതിവായിരുന്നു. കിണറിനുള്ളില്‍ ഉണ്ടായിരുന്ന കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം പ്രവര്‍ത്തകര്‍ കരയിലേക്ക് മാറ്റി. കിണറിന്റെ പരിസരം വൃത്തിയാക്കി കിണറിന് ചപ്പുചവറുകള്‍ വീഴാതിരിക്കാന്‍ വലയും, വെള്ളം കോരിയെടുക്കാനായി കപ്പിയും കയറും ബക്കറ്റും സ്ഥാപിച്ചു. മലിനമായിരിക്കുന്ന അവസ്ഥയില്‍ തന്നെ രണ്ട് റിങ്ങ് നിറയെ വെള്ളം ഉണ്ടായിരുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിലൂടെ നാട്ടിലെ വറ്റാത്ത ജലസ്രോതസാണ് വീണ്ടെടുത്തത്.
Advertisement