വിജയികളെ അനുമോദിച്ചു

217
Advertisement

വള്ളിവട്ടം: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു. ചടങ്ങില്‍ കോളേജിലെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍കോണ്‍ ക്ലബ്ബ് കാമ്പസ് ഹരിതവത്കരണത്തിന്റെ ഭാഗമായി ഏറ്റെടുത്ത പദ്ധതിയുടെ നാള്‍വഴികള്‍ രേഖപ്പെടുത്തിയ ‘ഓര്‍മ്മമരം’ സ്മരണികയുടെ പ്രകാശനവും സോഷ്യല്‍ ആക്ടിവിറ്റി പോയിന്റ്എ പൂര്‍ത്തിയാക്കിയ എന്‍കോണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള യാതയയപ്പും നടത്തി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.കെ.സലിം അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജോസ്.കെ.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റിനോജ് അബ്ദുള്‍ഖാദര്‍, എന്‍കോണ്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.അബ്ദുള്‍റസാക്ക്, യൂണിയന്‍ ചെയര്‍മാന്‍ എ.എ.അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement