ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ഉത്സവത്തിനു മുന്നോടിയായി ഏറെ വിവാദമായിരുന്ന വാര്‍ത്തയായിരുന്നു ഈ വര്‍ഷത്തെ അലങ്കാരപന്തല്‍ നിര്‍മ്മാണത്തിനുള്ള അനുമതി ദീപകാഴ്ച സംഘാടക സമിതിക്കു നല്‍കിയത് . ദേവസ്വത്തിനെ കൂടാതെ മറ്റൊരു ഭക്തജന സംഘടനക്ക് പന്തല്‍ നിര്‍മ്മാണം നടത്തുവാനുള്ള അനുമതി നല്‍കിയതിനെതിരെ എല്‍.ഡി.എഫ് കൗണ്‍സിലേഴ്‌സ് പ്രതിഷേധിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ദേവസ്വവും ദീപകാഴ്ച സംഘാടകസമിതിയും അലങ്കാരപന്തലുകളുടെ കാല്‍നാട്ടുകര്‍മ്മം നിര്‍വ്വഹിച്ചിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കൂടിയ കൗണ്‍സില്‍ യോഗത്തിലും പന്തലിനെ ചൊല്ലി തര്‍ക്കമുണ്ടായി. പ്രതിപക്ഷ നേതാവ് പി.വി ശിവകുമാര്‍ ദീപകാഴ്ച സംഘാടകസമിതി ബസ്സ്സ്റ്റാന്റ് പരിസരത്ത് പന്തല്‍ നിര്‍മ്മാണത്തിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന കുഴികളുടെ അപകടത്തെക്കുറിച്ച് കൗണ്‍സിലില്‍ ഉന്നയിച്ചു. കുഴികളുടെ നിര്‍മ്മാണം സ്ഥിരം സംവിധാനമാണെന്നും ആയത് കൊണ്ടു തന്നെ നഗരസഭക്ക് ഭാവിയില്‍ യാതൊരു പ്രശ്‌നങ്ങള്‍ വരുകയില്ലെന്നും സംഘാടകര്‍ പണമടച്ചിട്ടുണ്ടെന്നും എഞ്ചിനീയര്‍ മറുപടി പറഞ്ഞു. എന്നാല്‍ സ്ഥിരം സംവിധാനത്തിനുള്ള അനുമതി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ പറഞ്ഞു. ഹിന്ദുക്കള്‍ മാത്രം പന്തല്‍ കെട്ടുമ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നവര്‍ മറ്റ് പന്തലുകള്‍ക്കെതിരെയും എതിര്‍പ്പ് ഉയര്‍ത്തണമെന്ന് ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ പറഞ്ഞു. സന്തോഷ് ബോബന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് മറ്റു പാര്‍ട്ടി കൗണ്‍സിലേഴ്‌സ് പറഞ്ഞുവെങ്കിലും സന്തോഷ് ബോബന്‍ തയ്യാറായില്ല…
ശ്രീ കൂടല്‍മാണിക്യം ഉത്സവം അലങ്കാരപന്തലിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും തര്‍ക്കം
Advertisement