കരാട്ടെ പരിശീലനവുമായി സ്മാര്‍ട്ട് പുല്ലൂര്‍

349
Advertisement

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട്പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലനമാരംഭിച്ചു. പുല്ലൂര്‍ സഹകരണ മിനി ഹാളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാപഞ്ചായത്തംഗം ടി.ജി ശങ്കരനാരായണന്‍ കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സെന്‍സായ് ബാബു കോട്ടോളി മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരന്‍ , രാധാ സുബ്രഹ്മണ്യന്‍ , തോമസ് കാട്ടൂക്കാരന്‍ , ശശി ടി.കെ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.ഭരണസമിതിയംഗം സുജാതാ മുരളി സ്വാഗതവും , സെക്രട്ടറി സപ്‌ന സി.എസ് നന്ദിയും പറഞ്ഞു. സെന്‍സായി ബാബു കോട്ടോളിയുടെ നേതൃത്വത്തില്‍ ജപ്പാന്‍ ഷോട്ടോക്കാരന്‍ കരാട്ടെ അസോസിയേഷനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത.്