ഈസ്റ്റ് ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പണ തിരുനാളിന് കൊടിയേറി

213
Advertisement

ആളൂര്‍ : ഈസ്റ്റ് ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളിയില്‍ വികാരി ഫാ. ഡേവിസ് അമ്പൂക്കന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പണ തിരുനാളിന് കൊടികയറി. ഫാ. ഫ്രാങ്കോ പറപ്പുള്ളി, കൈക്കാരന്മാര്‍ പോളി കുറ്റിക്കാടന്‍, ബാബു പെരേപ്പാടന്‍, തിരുനാള്‍ കണ്‍വീനര്‍ ഷോളി അരിക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. മെയ് 11, 12 തിയതികളിലാണ് തിരുനാള്‍. മെയ് 11 ശനിയാഴ്ച പ്രസുദേന്തി വാഴ്ചയും ആഘോഷമായ പാട്ട് കുര്‍ബാനയ്ക്കും ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ആഘോഷമായ കൂടുതുറക്കലിനും നൊവേനയ്ക്കും രൂപം എഴുന്നള്ളിപ്പിനും വികാരി ഫാ. ഡേവിസ് അമ്പൂക്കന്‍ നേതൃത്വം വഹിക്കും. തുടര്‍ന്ന് വര്‍ണ്ണമഴ ഉണ്ടായിരിക്കും. മെയ് 12 തിരുനാള്‍ ദിനത്തില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോമോന്‍ പുത്തേട്ടുപടവില്‍ ങഇആട തിരുനാള്‍ സന്ദേശം ഫാ. ആന്റോ ചീരപറമ്പില്‍ ഢഇ നേതൃത്വം വഹിക്കും. വൈകിട്ട് ഫാ. ഡേവിസ് അമ്പൂക്കന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം ചാലക്കുടി ഫൊറോന പള്ളി വികാരി ഫാ. ജോസ് പാലാട്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികള്‍. സമ്മേളനത്തില്‍ വച്ച് വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കും.

 

Advertisement