തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ പൈപ്പ് പൊട്ടി റോഡില്‍ ഗര്‍ത്തം; യാത്രക്കാര്‍ക്ക് അപകടഭീഷണി

401

ഇരിങ്ങാലക്കുട- പൈപ്പ് പൊട്ടി വെള്ളം പുറത്ത് വന്നതുമൂലം റോഡരികില്‍ രൂപപ്പെട്ട ഗര്‍ത്തം യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു .ഇന്ന് രാവിലെ ഇരിങ്ങാലക്കുടയില്‍ എം .സി .പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനു സമീപത്തെ റോഡിലെ പൈപ്പ് ലൈന്‍ പൊട്ടിയതാണ് ഗര്‍ത്തത്തിനു കാരണം. അധികൃതരെത്തി വെള്ളം പാഴായി പോകുന്നത് ശരിയാക്കിയെങ്കിലും റോഡിലെ ഗര്‍ത്തം വന്‍ ഭീഷണിയാണുയര്‍ത്തുന്നത് . നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പാതയില്‍ രാത്രിയില്‍ വേണ്ടത്ര ലൈറ്റുകളില്ലാത്തത് അപകടഭീഷണി കൂട്ടുന്നു.

 

 

Advertisement