ഇരിങ്ങാലക്കുട – സെന്റ് ജോസഫ് കോളേജിലെ ബിസിനസ്സ് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനശില്പശാലയോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ ബിസിനസ്സ് അനലിസ്റ്റ് , ക്രഡിറ്റ് അനലിസ്റ്റ് , ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൊരട്ടിയിലുള്ള പി കെ ജെ ഗ്രൂപ്പ് ഓഫ് കമ്പനീസിനു വേണ്ടിയുള്ള ക്യാമ്പസ് റിക്രൂട്ട്‌മെന്റിന്റെ വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റിലെ കരിയര്‍ പോയിന്റില്‍ ലഭ്യമാണ് . താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
www.stjosephs.edu.in
contact – sajo jose
mob- 9349653312
Advertisement