ശ്രീ കൂടല്‍മാണിക്യം ഉത്സവം :ആര്‍ .ഡി .ഒ ഓഫീസില്‍ ആലോചനായോഗം കൂടി

382

ഇരിങ്ങാലക്കുട- ഈ വര്‍ഷം വരാന്‍ പോകുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ഒരുക്കേണ്ട കര്‍മ്മ പരിപാടികളെയും മുന്നൊരുക്കങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ആര്‍. ഡി .ഒ ഓഫീസില്‍ വെച്ച് എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ , ആര്‍ .ഡി. ഒ ഓഫീസര്‍ കാര്‍ത്ത്യായനി ദേവി , ദേവസ്വം ഭരണസമിതിയംഗങ്ങള്‍ ,നഗരസഭ സെക്രട്ടറി കൂടാതെ പോലീസ് , വനം വകുപ്പ്, എക്‌സൈസ് , ഫയര്‍ഫോഴ്‌സ് ,വാട്ടര്‍ അതോറിറ്റി , കെ. എസ് .ഇ. ബി വകുപ്പുകളിലെ അധികൃതരും ആലോചനായോഗത്തില്‍ പങ്കെടുത്തു. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ തിരുവുത്സവത്തിന്റെ ആഘോഷത്തിന് ഭംഗം വരുത്താതെ എന്തൊക്കെ മാറ്റങ്ങള്‍ ക്രമീകരണങ്ങളില്‍ കൊണ്ടു വരാം എന്നതായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. മുന്‍ യോഗങ്ങളില്‍ തീരുമാനിച്ചിരുന്നതു പോലെ ഉത്സവത്തില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതുവഴി പ്ലാസ്റ്റിക്കിന്റെ ഉപഭോഗം ഉത്സവനാളുകളില്‍ കുറയ്ക്കാമെന്ന് ആരോഗ്യവിഭാഗം അഭിപ്രായപ്പെട്ടു. കൂടാതെ ഉത്സവനാളുകളില്‍ കച്ചവടം നടത്തുന്ന സ്റ്റാളുകളിലെ ഉത്പ്പന്നങ്ങള്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍ശനപരിശോധന നടത്തും . ഉത്സവനാളുകളില്‍ എഴുന്നെള്ളിക്കുന്ന ആനകളെ കര്‍ശ്ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആനകള്‍ക്ക് എഴുന്നെള്ളിപ്പിനുള്ള വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശക്തമായ മുന്നൊരുക്കവും മികച്ച നിര്‍വ്വഹണവും ഉത്സവത്തെ പിഴവുകളില്ലാതെ നടത്താന്‍ സഹായിക്കുമെന്നും എല്ലാ വകുപ്പുകളുടെയും നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുമെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അഭിപ്രായപ്പെട്ടു

Advertisement