ഇരിങ്ങാലക്കുടയില്‍ ജലമോഷണങ്ങള്‍ പിടിക്കപ്പെട്ടതോടെ കൊരുമ്പിശ്ശേരി മേഖലയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി

757
Advertisement

കേരളവാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷനു കീഴിലെ കൊരുമ്പിശ്ശേരി മേഖലയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. വാട്ടര്‍ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊരുമ്പിശ്ശേരി മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന് സ്ഥിരം സംവിധാനമായി വെളളം കിണറ്റിലേക്ക് ഒഴുക്കി മോഷണം നടത്തുന്നത് കുടിവെള്ള മോഷണ വിരുദ്ധ സംഘം കണ്ടെത്തി. ഈ മേഖലയില്‍ കടുത്ത ജലക്ഷാമത്തിന് വഴിവെച്ച ജലമോഷണങ്ങള്‍ പിടിക്കപ്പെട്ടതോടെ കൊരുമ്പിശ്ശേരി മേഖലയിലെ 2 മാസമായി തുടരുന്ന ജലക്ഷാമത്തിന് പരിഹാരമായി. ഇരിങ്ങാലക്കുട സെഷനു കീഴില്‍ ഈ മാസം 12 കേസുകളില്‍ നിന്ന് 630000 രൂപ പിഴ ഈടാക്കി കുടിവെള്ള മോഷണ വിരുദ്ധ സംഘം രാത്രികാല പരിശോധനയും നിലവില്‍ നടത്തി വരുന്നുണ്ട് .ഈ രീതിയില്‍ മോഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജലഅതോറിറ്റിയില്‍ അറിയിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും . പരിശോധനയില്‍ അസി.എഞ്ചിനീയര്‍ കെ കെ വാസുദേവന്‍ നേതൃത്വം നല്‍കി. പ്ലംബിംഗ് ഇന്‍സ്‌പെക്ടര്‍ നാനാജി ടി ജെ , പ്ലംബര്‍ വിപിന്‍ ബാബു , മെജോ യു എ , രാഹുല്‍ ടി ആര്‍ , മൃദുല്‍ കെ യു എന്നിവരും പങ്കെടുത്തു