ഹെല്‍ത്തി കേരള -ആരോഗ്യ വകുപ്പ് പരിശോധന നടത്തി

538

ഇരിങ്ങാലക്കുട- ഹെല്‍ത്തി കേരളയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന , കടലായി , മുസാഫരിക്കുന്ന് , കോണത്ത്കുന്ന് എന്നീ പ്രദേശങ്ങളിലെ ഹോട്ടല്‍ , ബേക്കറി , സൂപ്പര്‍മാര്‍ക്കറ്റ് ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റ് , പത്തിരി , പാലപ്പം നിര്‍മ്മാണ യൂണിറ്റുകള്‍ , മത്സ്യ മാംസ വിപണന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ വില്പന നടക്കല്‍ , വൃത്തിഹീനവും പൊതുജനാരോഗ്യത്തിന് ഹാനികരമായ വിധത്തിലും , ശരിയായ മാലിന്യസംസ്‌ക്കരണ സംവിധാനമില്ലാതെയും , ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ വില്പനനടത്തിയ സ്ഥാപനങ്ങളില്‍ നിന്നും അവ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. 18 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ക്ക് നോട്ടീസ് നല്‍കുകയും ആകെ 9000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വെള്ളാങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അജിത് തോമസിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയ്ക്ക് ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍ ) വി ജെ ബെന്നി നേതൃത്വം നല്‍കി . ഹെല്‍ത്തി ഇന്‍സ്‌പെക്ടര്‍ എ അനില്‍ കുമാര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി ശരത് കുമാര്‍ , എല്‍ദോ , പി ഹോര്‍മിസ് , കെ എസ് ഷിഹാബുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement