ദമ്പതികളെ ഭീഷണപ്പെടുത്തി വാഹനം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികള്‍ പിടിയില്‍

2010
Advertisement

ഇരിങ്ങാലക്കുട- വ്യാഴാച വൈകുന്നേരം പുല്ലൂരില്‍ വെച്ച് അഞ്ചംഗ സംഘം കൊടകര സ്വദേശികളായ കോച്ചേരി് വീട്ടില്‍ രാഗേഷ് , ആതിര ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനം പുല്ലൂരില്‍ വെച്ച് തടയുകയും തുടര്‍ന്ന് വാഹനം തട്ടിക്കൊണ്ടു പോവുകയുമായിരുന്ന കേസില്‍ പെരിങ്ങോട്ടുകര പുതുശ്ശേരി ഫവാസ്, ഊരകം ചേനങ്ങത്ത് അരുണ്‍ , തേയ്ക്കാനത്ത് വീട്ടില്‍ നിഥിന്‍ , ആറാട്ടുപുഴ പനംകുളം പോട്ടയില്‍ ശിവപ്രസാദ് , പെരിങ്ങോട്ടുകര കറപ്പം വീട്ടില്‍ അജ്മല്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട എസ് ഐ നിസ്സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ ഉടമസ്ഥനായ കരുവന്നൂര്‍ പനങ്കുളം സുദീപ് വാഹനം പണയം വെച്ചിട്ടുള്ളതാണെന്നും അതിന്റെ പണം തിരിച്ചുക്കിട്ടാതെ വന്നപ്പോള്‍ പണമിടപാടുകാര്‍ സംഘത്തെ വിട്ട് പിടിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Advertisement