അഷിതയുടെ കഥകള്‍ – ചര്‍ച്ച സംഘടിപ്പിക്കുന്നു

250
Advertisement

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നാഷണല്‍ ബുക്ക്സ്റ്റാളിന്റെയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും സംയുക്താഭിമുഖ്യത്തില്‍ അഷിതയുടെ കഥകള്‍ – ചര്‍ച്ച സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26 വെള്ളിയാഴ്ച
വൈകീട്ട് 4 . 30 ന് എന്‍. ബി. എസ് അങ്കണത്തില്‍ (ഹിന്ദി പ്രചാര്‍ മണ്ഡല്‍ റോഡ്) വച്ച് പ്രൊഫ. സാവിത്രി ലക്ഷ്മണന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകയും അധ്യാപികയുമായ സുധ നാരായണന്‍ വിഷയാവതരണം നടത്തും. പി. കെ. ഭരതന്‍ മാസ്റ്റര്‍, എം. കെ. ശ്രീകുമാര്‍, കെ. മായ ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.