ബംഗാളി ചിത്രമായ ‘ജോനകി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.

252
Advertisement

റോട്ടര്‍ഡാം ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 2018 ലെ ബംഗാളി ചിത്രമായ ‘ജോനകി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.80 കാരിയായ ജോനകി മറവിയുടെ ആഴങ്ങളിലേക്ക് വഴുതുമ്പോഴും സ്‌നേഹം തേടുകയാണ്. അവരുടെ കാമുകന്‍ ഇന്ന് വയോധികനായിരിക്കുന്നു. ജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് പിടിച്ചു കയറുകയാണ് ഇരുവരും.2019 ലെ തൃശൂര്‍ അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ ജോനകിയുടെ സംവിധായകന്‍ ആദിത്യ വിക്രം സെന്‍ഗുപ്ത മികച്ച സംവിധായകനുള്ള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. സമയം 90 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ ,വൈകീട്ട് 6.30ന്…