സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്വേത കെ. സുഗതന് അനുമോദനം നല്‍കി

1157

ഇരിങ്ങാലക്കുട- സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ശ്വേത കെ സുഗതന് ഇരിങ്ങാലക്കുട പോസ്റ്റര്‍ റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി.ഇരിങ്ങാലക്കുട ഹെഡ്മാസ്റ്റര്‍ രേഷ്മ ബിന്ദു അധ്യക്ഷത വഹിച്ചു.പോസ്റ്റര്‍ സൂപ്രണ്ട് വി വി രാമന്‍ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു.അസിസ്റ്റന്റ് സൂപ്രണ്ട് സതി യൂണിയന്‍ ഭാരവാഹികളായ ജ്യോതിഷ് ദേവന്‍ ,എ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു, പി രുഗ്മിണി, എം.എ അബ്ദുള്‍ ഖാദര്‍ , രജിനി ,ആല്‍ബര്‍ട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ടി കെ ശക്തീധരന്‍ സ്വാഗതവും പി ശിവകുമാര്‍ നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട ഹെഡ്‌പോസ്്റ്റാഫീസ് ജീവനക്കാരനായ കെ എസ് സുഗതന്റേയും ചാലക്കുടി എല്‍ ഐ ഡി ജീവനക്കാരിയായ ബിന്ദുവിന്റെയും മകളാണ് ശ്വേത കെ സുഗതന്‍

Advertisement