നാടുണര്‍ത്തി യുവജന സ്‌ക്വാഡുകള്‍

403
Advertisement

തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കാന്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്തുകളില്‍ യുവജന സ്‌ക്വാഡുകള്‍ ഇറങ്ങി യുവ വോട്ടര്‍മാരെ നേരില്‍ കണ്ടു. 10 കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സംഘപരിവാര്‍ ഒന്നര കോടി യുവതയുടെ തൊഴിലും കളഞ്ഞവരാണെന്നും ഇന്ത്യാ രാജ്യത്തെ വര്‍ഗ്ഗീയ കലാപങ്ങളുടെ നാടാക്കി മാറ്റിയ, പിഞ്ചു കുഞ്ഞുങ്ങളെ പ്രാണവായു നിഷേധിച്ച് കൊലപ്പെടുത്തിയ, കര്‍ഷക ആത്മഹത്യകളുടെ നിത്യ സംഭവമാക്കി മാറ്റിയ, നമ്മുടെ നാടിന്റെ എല്ലാ നന്‍മകളും തകര്‍ത്ത സംഘപരിവാര്‍ ഗവണ്‍മെന്റിനെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടത് നാടിന്റെ ഉത്തരവാദിത്വമാണെന്നും ഇരിങ്ങാലക്കുട ഇടതുപക്ഷ യുവജനസംഘടനകള്‍ അഭിപ്രായപ്പെട്ടു .കോണ്‍ഗ്രസ്സിന് വര്‍ഗ്ഗീയതയെ ചെറുക്കാനും കഴിയില്ല. ബി.ജെ.പി ക്കും കോണ്‍ഗ്രസിനും ഒരേ നയങ്ങളാണ്. ഇന്ത്യയില്‍ മതനിരപേക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വരണം. ഇടത് പക്ഷത്തിന് പാര്‍ലിമെന്റില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാനായാലെ മതനിരപേക്ഷ ഗവണ്‍മെന്റിനെ ശരിയായ പാതയില്‍ നയിക്കാനാവൂ. വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്ത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊള്ളാന്‍ ഇടത്പക്ഷത്തിന് മാത്രമെ കഴിയൂ എന്നും ഇരിങ്ങാലക്കുട ഇടതുപക്ഷ യുവജനസംഘടനകള്‍ കൂട്ടിച്ചേര്‍ത്തു.ഇടതുപക്ഷം അത് നമ്മുടെ ഹൃദയപക്ഷമാണ് എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച യുവജന സ്‌ക്വാഡുകള്‍ക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം കെ.സി.ബിജു, ഇടത് യുവജന സംഘടനാ നേതാക്കളായ എ.എസ്.ബിനോയ്, വി.എ.അനീഷ്, വി.ആര്‍.രമേഷ്, വി.എം.കുറുദ്ദീന്‍, പി.കെ.മനുമോഹന്‍, ഐ.വി. സജിത്ത്, ടി.വി.വിജീഷ് എന്നിവര്‍ വിവിധ ബൂത്തുകളില്‍ നേതൃത്വം നല്‍കി.

Advertisement